ന​യ​ത​ന്ത്ര സ്വ​ര്‍​ണക്ക​ടത്ത് കേ​സിൽ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വ്: സ്വ​ര്‍​ണം എ​ത്തി​യ​ത് മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​ക​ളി​ൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​ ശി​വ​ശ​ങ്ക​റും യുഎഇ കോ​ണ്‍​സു​ലേ​റ്റ് മുൻ ഉ​ദ്യോ​ഗ​സ്ഥ സ്വ​പ്‌​ന സു​രേ​ഷും ആ​രോ​പ​ണ​വി​ധേ​യ​രാ​യ കോ​ണ്‍​സു​ലേ​റ്റ് വ​ഴി​യു​ള്ള സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ വ​ഴി​ത്തി​രി​വ്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണം ന​യ​ത​ന്ത്ര സ്വ​ര്‍​ണ ക​ട​ത്ത​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് ഇ​ഡി പ​റ​യു​ന്നു. അ​ബൂ​ബ​ക്ക​ർ പ​ഴേ​ട​ത്ത് എ​ന്ന​യാ​ളു​ടെ നാ​ലു ജ്വ​ല്ല​റി​ക​ളി​ലും വീ​ട്ടി​ലു​മാ​യാ​ണ് ഇ​ഡി ​റെ​യ്ഡ് ന​ട​ത്തി​യ​ത്.

അ​ഞ്ച് കി​ലോ സ്വ​ർ​ണമാ​ണ് അ​ബു​ബ​ക്ക​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള ഫൈ​ൻ ഗോ​ൾ​ഡ്, അ​റ്റ് ല​സ് ഗോ​ൾ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്ത​ത്.

ര​ഹ​സ്യ അ​റ​യി​ൽ നി​ന്ന് സ്വ​ർ​ണ​ത്തി​ന് പു​റ​മേ 3.79 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. വാ​ർ​ത്താ കു​റി​പ്പി​ൽ സ്വ​ർ​ണക്ക​ട​ത്തി​ലെ എം,​ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് ഇ​ഡി ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്നു. ‍

Related posts

Leave a Comment