പാറശാലയിലെ പ​തി​നാ​റു​കാ​രിയുടെ മരണം! കാമുകനും പെണ്‍കുട്ടിയുടെ സഹോദരനും കുടുങ്ങി…

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​യു​ടെ കാ​മു​ക​ൻ മു​ര്യ​ങ്ക​ര പാ​തി​രി​യോ​ട് കോ​ള​നി​യി​ൽ കി​ര​ണും (21)പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​റ​ശാ​ല​യി​ൽ 2018ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ശ​കാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​ലേ​ക്കെ​ത്തി​യ​ത്.

ഡി​എ​ൻ​എ ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment