രാത്രിയായാൽ ട്രെ​യി​നോ ബ​സോ ഇ​ല്ല; പ​ര​വൂ​രു​കാ​ര്‍ യാത്രാദുരിതത്തിൽ; രാത്രി പത്തുവരെയെങ്കിലും  ബസ് തുടരണമെന്ന് നാട്ടുകാർ

പ​ര​വൂ​ര്‍: പ​ര​വൂ​ര്‍ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ല്‍ ആ​വ​ശ്യ​ത്തി​ന് ട്രെ​യി​നോ ബ​സോ ഇ​ല്ലാ​ത്ത​താ​ണ് പ​ര​വൂ​ര്‍ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണം.
വൈ​കുന്നേരം കൊ​ല്ല​ത്ത് നി​ന്നു​ള്ള മ​ധു​ര​പാ​സ​ഞ്ച​ര്‍ ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ നാ​ലു​മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു​ള്ള വേ​ണാ​ട് എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് ഏ​ക​ആ​ശ്ര​യം. ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ര്‍​വീ​സു​ക​ളി​ല്ലാ​ത്ത​ത് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ളും കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ളു​മാ​ണ് അ​ധി​ക​വും ക​ഷ്ട​പ്പെ​ടു​ന്ന​ത്. സ​മ​യ​ത്തി​ന് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നോ രാ​ത്രി വൈ​കും മു​മ്പേ വീ​ട്ടി​ലെ​ത്താ​നോ ഇ​വ​ര്‍​ക്ക് ക​ഴി​യാ​റി​ല്ല.

ഒ​രു കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ​യോ ഒ​രു ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റേ​ഷ​നോ പ​ര​വൂ​രി​ലി​ല്ല. രാ​ത്രി​യാ​യാ​ല്‍ പൂ​ത​ക്കു​ളം, ഊ​ന്നി​ന്‍​മൂ​ട്, പാ​രി​പ്പ​ള്ളി, ക​ല​യ്ക്കോ​ട്, നെ​ല്ലേ​റ്റി​ല്‍, കാ​പ്പി​ല്‍, ഇ​ട​വ, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബ​സി​ല്ല. രാ​ത്രി 9ന് ​ശേ​ഷം ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നോ ര​ണ്ടോ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​ക്കു​ല​ര്‍ സ​ര്‍​വീ​സു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചാ​ല്‍ രാ​ത്രി​യി​ലെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​കും.

ഈ ​റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത് പ​ര​വൂ​രു​കാ​രു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ്. പ​ര​വൂ​ര്‍-​ഊ​ന്നി​ന്‍​മൂ​ട്-​പാ​രി​പ്പ​ള്ളി ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

നി​ല​വി​ല്‍തു​ട​ങ്ങി​യ ചെ​യി​ന്‍​സ​ര്‍​വീ​സു​ക​ളെ​ല്ലാം വ​ന്‍ വി​ജ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക​യും നി​ല​വി​ലു​ള്ള സ​ര്‍​വീ​സു​ക​ള്‍ രാ​ത്രി 10 വ​രെ​യെ​ങ്കി​ലും തു​ട​ര​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts