ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​യി​ൽ  തി​ള​ങ്ങാ​ൻ  ക​ട​ത്ത​നാ​ടൻ താരം ​ശ്രു​തി

വ​ട​ക​ര: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ട​ത്ത​നാ​ട്ടു​കാ​രി​യും. വോ​ളി​ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യി അ​റി​യ​പ്പെ​ടു​ന്ന വ​ട​ക​ര​ക്ക​ടു​ത്ത് മേ​മു​ണ്ട​യി​ലെ എം.​ശ്രു​തി​യാ​ണ് നാ​ടി​ന്ന​ഭി​മാ​ന​മാ​യി ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്. മു​ൻ രാ​ജ്യാ​ന്ത​ര​താ​ര​മാ​യ ശ്രു​തി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒൗ​റം​ഗ​ബാ​ദി​ൽ ഒ​ന്ന​ര​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്ര​തി​രോ​ധ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും ഒ​രു​പോ​ലെ മി​ക​വു പു​ല​ർ​ത്തു​ന്ന ശ്രു​തി ന​ല്ല ഓ​ൾ​റൗ​ണ്ട​ർ കൂ​ടി​യാ​ണ്. എ​തി​രാ​ളി​ക​ളെ പ​ല​പ്പോ​ഴും പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ് ശ്രു​തി​യു​ടെ ജ​ന്പ് സ​ർ​വ്. ദേ​ശീ​യ ജൂ​നി​യ​ർ, യൂ​ത്ത്, സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി നി​ര​വ​ധി ത​വ​ണ ക​ളി​ച്ച ശ്രു​തി വ​ട​ക​ര​യി​ലെ വോ​ളി​ബോ​ൾ സം​ഘാ​ട​ക​ൻ രാ​ഘ​വ​ൻ മാ​ണി​ക്കോ​ത്തി​ന്‍റെ​യും ഭാ​ര്യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ്ഹൈ​സ്കൂ​ൾ മു​ൻ കാ​യി​കാ​ധ്യാ​പി​ക മേ​രി​ക്കു​ട്ടി​യു​ടെ​യും ക​ണ്ടെ​ത്ത​ലി​ലാ​ണ് വോ​ളി​ബോ​ളി​ലെ​ത്തു​ന്ന​ത്.

സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലും പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും പ​ഠി​ക്കു​ന്പോ​ൾ വോ​ളി​ബോ​ളി​ൽ അ​പാ​ര​മി​ക​വ് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ സ​ർ​വ​ക​ലാ​ശാ​ല വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി ശ്രു​തി മാ​റി.

ഇ​തി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഐ​സ്ഇ​ബി​യി​ൽ സ്പോ​ർ​ട്സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ല​ഭി​ക്കു​ക​യും ചെ​യ്തു. മേ​മു​ണ്ട​യി​ലെ ചെ​മ്മാ​ട​ത്തി​ൽ മു​ര​ളീ​ധ​ര​ന്‍റെ​യും (ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്) പ്രേ​മ​യു​ടെ​യും മ​ക​ളാ​യ ശ്രു​തി.

Related posts