ഇലക്ഷനൊക്കെയല്ലേ..!  ല​ഹ​രി വ​സ്തു​ക്ക​ൾ പാ​ഴ്​സ​ൽ കേന്ദ്രങ്ങൾ വഴി കടത്തൽ; പരിശോധനകളുമായി എക്സൈസ് സംഘം


മ​ട്ട​ന്നൂ​ർ: ല​ഹ​രി വ​സ്തു​ക്ക​ൾ പാ​ഴ്​സ​ൽ സ​ർ​വീ​സു​ക​ൾ വ​ഴി ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ൽ എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന.

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ പാ​ഴ്​സ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​ഴ്സ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

കെ​ട്ടു​ക​ൾ മു​ഴു​വ​നും പ​രി​ശോ​ധി​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം മ​ട​ങ്ങി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബ​ഷീ​ർ പി​ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ മ​ദ്യക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ ത​ട​യു​ന്ന​തി​ന് പരിശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി ബ​ഷീ​ർ പി​ലാ​ട്ട് പ​റ​ഞ്ഞു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ശ്രീ​നാ​ഥ്, എ.​കെ.​റി​ജു, ടി.​അ​നീ​ഷ്, വി.​കേ​ശ​വ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment