ഉ​ല്ലാ​സ തീ​ര​ത്ത് ക​ണ്ണീ​ർ​ത്തു​ട​ക്കം; എടികെയുടെ ഒറ്റയടിയിൽ ബ്ലാസ്റ്റേഴ്സ് വീണു

 

ബാം​ബൊ​ലിം (ഗോ​വ): ഗോ​വ​യി​ലെ ഉ​ല്ലാ​സ തീ​ര​ത്ത് തി​രി​തെ​ളി​ഞ്ഞ ഫു​ട്ബോ​ൾ കാ​ർ​ണി​വ​ലി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​ത്തു​ട​ക്കം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മ​ഞ്ഞ​പ്പ​ട​യെ വീ​ഴ്ത്തി.

ക​ളി​യു​ടെ 67 ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ നേ​ടി​യ ഗോ​ളി​ലാ​ണ് എ​ടി​കെ​യു​ടെ വി​ജ​യം. ഗോ​ൾ‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ക​ളി​യി​ലെ ഏ​ക ഗോ​ൾ. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ നോ​ട്ട​പ്പി​ശ​ക് റോ​യ് കൃ​ഷ്ണ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ബോ​ക്സി​ലേ​ക്കു​വ​ന്ന പ​ന്ത് വി​ൻ​സ​ന്‍റ് ഗോ​മ​സി​നും സി​ഗോ​ഞ്ച​യ്ക്കും ക്ലി​യ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. സി​ഡോ​യു​ടെ ദു​ർ​ബ​ല​മാ​യ ഹെ​ഡ്ഡ​ർ ബോ​ക്സി​നു വെ​ളി​യി​ൽ‌ മാ​ർ​ക്ക് ചെ​യ്യാ​തെ നി​ന്ന റോ​യ് കൃ​ഷ്ണ​യു​ടെ കാ​ൽ​പ്പാ​ക​ത്തി​ൽ.

മു​ന്നോ​ട്ടു​ക​യ​റി​യ ഫി​ജി സ്ട്രൈ​ക്ക​ർ പ​ന്ത് കൃ​ത്യ​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് വ​ല​യി​ലെ​ത്തി​ച്ചു.ആ​ദ്യ​പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളെ​ന്നു​റ​പ്പി​ച്ച സു​വ​ർ‌​ണാ​വ​സ​രം പാ​ഴാ​ക്കി​യി​രു​ന്നു.

ക​ളി സ​മ​യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും പ​ന്ത് കാ​ൽ​ക്ക​ൽ നിയന്ത്രിച്ചി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ‌ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൂ​ടു​ത​ൽ കോ​ർ​ണ​ർ (6) നേ​ടി​യ​തും ബ്ലാ​സ്റ്റേ​ഴ്സാ​യി​രു​ന്നു.

Related posts

Leave a Comment