പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്കൂള്‍ അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. അരിയല്ലൂര്‍ നല്ലൂര് ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.
Read MoreTag: pocso case
വിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്
മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന് മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്കി നല്‍കിയിട്ടുണ്ട്.
Read Moreമകന് ചാരായം വാറ്റ് ഒറ്റി ! വയോധികയായ അമ്മയെ പോക്സോ കേസില്‍ കുടുക്കി അയല്‍ക്കാരിയുടെ പ്രതികാരം…
അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസിലെ ചാരായവാറ്റ് എക്സൈസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ… ‘വാക്സീന് സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. കേസില്‍ പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍…
Read Moreപോക്സോ കേസ് ! പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട 16കാരി ജീവനൊടുക്കി…
പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 15കാരിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികപീഡനത്തിനിരയാക്കിയത്. പോക്സോ കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.
Read Moreഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…
തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read Moreകല്പ്പണിക്കാരന് ഒരു നാള് ‘അച്ഛന് സ്വാമി’യായി ! സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; ഒടുവില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍…
അദ്ഭുതസിദ്ധികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളെ പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്മിയുടെ മരണശേഷം ഇയാള്‍ സ്വന്തമായി പൂജ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന് എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ്…
Read Moreഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി…
ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്ജിക്കാരന്. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
Read Moreവസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമല്ല; ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി…
ആളുകളെ ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബൈ ഹൈക്കോടതി. സ്ത്രം മാറ്റാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗീക അതിക്രമത്തില്‍പ്പെടുമോ എന്ന്…
Read Moreകടയ്ക്കാവൂര്‍ പോക്സോ കേസ് ! താന്‍ നിരപരാധിയെന്ന് കുറ്റാരോപിതയായ യുവതി; കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമയ്ച്ചത്…
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് കുറ്റാരോപിതയായ യുവതി. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. വിവാഹ മോചനം സംബന്ധിച്ച് കേസ് നടക്കുകയാണ്. മക്കളെ ആവശ്യപ്പെട്ടതിന്റെ വാശി ഭര്‍ത്താവിനുണ്ടായിരുന്നു. തനിക്കുവേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തു വരണമെന്നും ജാമ്യം ലഭിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ യുവതി പറഞ്ഞു. ‘ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് എന്നെ കൊണ്ടുപോയത്. എനിക്കെതിരെ മകന് പരാതി നല്‍കിയെന്നായിരുന്നു അവര്‍ അറിയിച്ചത്. പിന്നീടാണ് എന്നെ റിമാന്‍ഡ് ചെയ്യുകയാണെന്ന് മനസിലായത്. അപ്പോള്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും സ്റ്റേഷനു പുറത്തുണ്ടായിരുന്നു. വിവാഹമോചനം സംബന്ധിച്ച കേസ് കുടുംബകോടതിയില്‍ നടക്കുകയാണ്. എന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് വിളിപ്പിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന മകനെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് പോകാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തു വില കൊടുത്തും എന്നെ ജയിലിലാക്കി അവനെ കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു.…
Read Moreമധ്യവയസ്കനുമായുള്ള ബന്ധം വിവാഹമോചനത്തിനു കാരണമായി ! ഭര്‍ത്താവ് ഒഴിഞ്ഞു പോയതോടെ കാമുകന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി; അമ്മയുടെ മൗനാനുവാദത്തോടെ ആദ്യം ഇളയ കുട്ടിയെയും പിന്നീട് മൂത്ത കുട്ടിയെയും പീഡിപ്പിച്ചു…
പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ അമ്മയുടെ കാമുകനാല്‍ പീഡനത്തിനിരയായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് അമ്മയുടെ കാമുകനായ മധ്യവയസ്കനാല്‍ നിരന്തര പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കഴിഞ്ഞ നാലുവര്‍ഷമായി അമ്മയുടെ കൂട്ടുകാരന് പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിയാരം പോലീസില്‍ പരാതി നല്‍കുന്നതും പ്രതികളെ പോലീസ് അറസ്റ്റു ചെയ്യുന്നതും. കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണവും കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കാണെന്നാണ് വിവരം. വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന മധ്യവയസ്ക്കന് ആരുമില്ലാത്ത സമയം നോക്കി ഇളയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് താമസം മാറിയപ്പോള്‍ മുതിര്‍ന്ന കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മാതാവില്ലാത്തപ്പോഴായിരുന്നു ഉപദ്രവം. പിന്നീട് മാതാവ് സംഭവം അറിഞ്ഞെങ്കിലും എതിര്‍ത്തില്ല. ഇയാളെ പേടിച്ചായിരുന്നു മാതാവ് അങ്ങനെ ചെയ്തത് എന്നാണ് വിവരം.…
Read More