പാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് പാ​ർ​ക്കി​ൻ​സൺസ് രോ​ഗം. ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ ഭാ​ഗ​ങ്ങ​ളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) ​യും. ഇ​വി​ട​ങ്ങ​ളി​ലെ ഡോ​പ്പാ​മി​ൻ എ​ന്ന പ​ദാ​ർ​ഥം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഞ​ര​മ്പു​ക​ൾ ന​ശി​ച്ചുപോ​കു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന് ആ​ധാ​രം. 1817 ൽ ഡോ. ​ജെ​യിം​സ് പാ​ർക്കി​ൻസൺ ആ​ണ് ഈ ​രോ​ഗ​ത്തെ പ​റ്റി ആ​ദ്യ​മാ​യിവി​വ​ര​ണം ന​ൽ​കി​യ​ത്.

ആ​യു​ർ​വേ​ദ​ത്തി​ൽ 4500 വ​ർഷ​ങ്ങ​ൾക്കു മു​ന്നേ ക​മ്പ​വാ​തം എ​ന്നൊ​രു രോ​ഗ​ത്തപ്പറ്റി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പാ​ർക്കി​ൻസ​ൺസ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മായി സാ​മ്യമു​ണ്ട്. സാ​ധ​ാര​ണ​യാ​യി 60 വ​യ​സി​നു മേ​ൽ പ്രാ​യമു​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. 40 വ​യ​സി​നുമേ​ൽ പ്രാ​യമു​ള്ള​വ​രി​ൽ 0.3 % പേ​രി​ൽ ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്നു. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം ഏ​ഴു ദ​ശ​ല​ക്ഷം പേ​ർ​ക്ക് പാ​ർക്കി​ൻസ​ൺസ് രോ​ഗം ഉ​ണ്ടെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

  • രോ​ഗ​കാ​ര​ണ​ങ്ങ​ൾ
    ച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഞ​ര​മ്പു​ക​ൾന​ശി​ച്ചു പോ​കു​ന്ന​തി​നു വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ജ​നി​ത​ക​വും പ​ാരി​സ്ഥി​ക​വു​മാ​യ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പാ​ർക്കി​ൻസ​ൺസ് രോ​ഗം ഉ​ണ്ടാ​കാം. 40 വ​യ​സി​ൽ താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രി​ൽ രോ​ഗം വ​രി​ക​യാ​ണെ​ങ്കി​ൽ അ​ത് ഏറിയ പങ്കും ജ​നി​ത​ക കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​യി​രി​ക്കും. താ​ഴെ പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ പാ​ർക്കി​ൻസൺസ് രോ​ഗം വ​രാ​നു​ള്ളസാ​ധ്യ​ത പ​തി​ന്മ​ട​ങ്ങു കൂ​ട്ടു​ന്ന​വ​യാ​ണ്
  • 1. അ​ടി​ക്ക​ടി ത​ല​യ്ക്കു ക്ഷ​തം എ​ല്ക്കു​ന്ന​ത്; പ്രത്യേകിച്ചു ബോക്സിംഗിൽ ഏർപ്പെടുന്നവരിൽ
  • 2. ​ഇ​ൻ​ഡ​സ്ട്രി​യ​ൽ മേഖലയിൽ ​ജീ​വി​ക്കു​ന്ന​വ​ർ; പ്രത്യേകിച്ചു കോ​പ്പ​ർ, മാംഗനീസ് , ലെഡ് എ​ന്നി​വ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ
  • 3. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ
  • 4. അ​മി​ത​വ​ണ്ണം, പ്രമേഹം ഉ​ള്ള​വ​ർ
  • 5. ട്രൈ ക്ലോറോ എഥിലിൻ (tricholoroethylene ) രാ​സ​വ​സ്തു ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ
  • 6. വി​റ്റാ​മി​ൻ ഡി ​യു​ടെ അ​ഭാ​വം ഉ​ള്ള​വ​ർ
  • 7. ഇരുന്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ
  • 8. കു​ടും​ബ​ത്തി​ൽ പാ​ർക്കി​ൻസൺ രോ​ഗം ഉ​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ൽ 

ഡോ. ​സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ – 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
– 0471-4077888

Related posts

Leave a Comment