ലോ​ക്​സ​ഭ തെ​രഞ്ഞെ​ടു​പ്പി​ന് സി​പി​എം ഒ​രു​ങ്ങുന്നു; സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ രം​ഗ​ത്ത്; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇങ്ങനെ…

മാ​ന്നാ​ർ: ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സി​പി​എ​മ്മി​ൽ തു​ട​ങ്ങി. ചെ​ങ്ങ​ന്നൂ​ർ മോ​ഡ​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​വാ​നാ​ണ് സി​പി​എം ശ്ര​മം. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ ഒാ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

അ​ത്ത​ര​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചു​മ​ത​ല​ക്കാ​രെ നി​യ​മി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ച് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച യു​വാ​ക്ക​ൾ ഒ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലും എ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​ന്ന രീ​തി​യി​ല​ല്ല ഇ​വ​ർ ഒ​ാരോ​രുത്ത​രെ​യും സ​മീ​പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ(​എ​സ്ഡി​ഒ)​എ​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​പേ​രി​ൽ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ധ​രി​ച്ചാ​ണ് ഇ​വ​ർ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, പ​ട്ടി​ക​ജാ​തി, ന്യൂ​ന​പ​ക്ഷ പ്രൊ​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് പൊ​തു​വി​ഷ​യ​ങ്ങ​ളും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും അ​റി​യും. അ​തി​നി​ട​യി​ൽ ഈ ​സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന നേ​ട്ട​ങ്ങ​ൾ. സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി എ​ന്നി​വ​യും ച​ർ​ച്ചയ്ക്കി​ടും.

ആ​ളു​ക​ൾ കൂ​ടു​ന്ന മ​ര​ണം, ക​ല്യാ​ണം പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും എ​സ്ഡി​ഒ വോ​ള​ന്‍റി​യ​ർ​മാ​ർ എ​ത്തും. വ​രു​ന്ന ലോ​ക​സ​ഭ തെരഞ്ഞെടു​പ്പ് വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ ഒ​രു ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കും. അ​താ​ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ഈ ​വോ​ള​ന്‍റി​യ​ർ​മാ​ർക്കു​ള്ള ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കേ​ണ്ട​ത്.

മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​വ​ർ​ക്ക് 7500 രൂ​പ​യാ​ണ് പാ​ർ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ശ​ന്പ​ളം. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ 3000-ഓ​ളം വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ സി​പി​എമ്മും ആ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത തര​ത്തി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ത​ല​ത്തി​ൽ വി​ല​യി​രു​ത്തി സം​സ്ഥാ​ന ക​മ്മി റ്റി​ക്ക് നേ​രി​ട്ടാ​ണ് ഒാ​രോ പ്ര​ദേ​ശ​ത്തെ​യും റി​പ്പോ​ർ​ട്ട് ഒാ​രോ വോ​ള​ന്‍റി​യ​ർ​മാ​രും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഡി​സം​ബ​റി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

താ​ഴെ ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യു​ടെ ശ​ക്തി​യും ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ കു​റി​ച്ചു​ള്ള അ​ഭി​പ്ര​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ചാ​ണ് ഇ​വ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്.

Related posts