വാഹന പരിശോധനയ്ക്കിടെ  പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചുതെ​റി​പ്പി​ച്ച്  ബൈ​ക്ക് യാ​ത്രികൻ ; ഇടതു തോളെല്ലിന് പരിക്കേറ്റ സത്യപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേ​ർ​ത്ത​ല: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് ബൈ​ക്കു യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു. ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ സ​ത്യ​പ്ര​സാ​ദാ​ണ് ഇ​ട​തു തോ​ളെ​ല്ലി​ന് പ​രു​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വാ​ര​നാ​ട് മാ​ക്ഡ​വ​ൽ ക​ന്പ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ​വ​രോ​ട് പോ​ലീ​സ് സം​ഘം വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​ക്ക് നി​ർ​ത്തി പി​ന്നി​ലി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി​യ ഉ​ട​നെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പി​ന് അ​രു​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ത്യ​പ്ര​സാ​ദി​നെ ത​ട്ടി​യ​തോ​ടെ ഇ​യാ​ൾ റോ​ഡി​ൽ വീ​ണാ​ണ് തോ​ളെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്ഐ ജി. ​അ​ജി​ത്ത്കു​മാ​ർ പ​റ​ഞ്ഞു.

Related posts