പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ  അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച്  പണം തട്ടിയെടുക്കുന്നെന്ന് പരാതി;  ത​പാ​ലി​ൽ എ​ത്തി​ക്കാ​ൻ 430   രൂപയും  എസ്എംഎസിനും പണം വാങ്ങുന്നതായും ആക്ഷേപം

കോ​ട്ട​യം: പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തു​ക വാ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി.
പാ​സ്പോ​ർ​ട്ട് പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി ത​പാ​ലി​ൽ എ​ത്തി​ക്കാ​ൻ 330, 430 രൂ​പ നി​ര​ക്കു​ക​ളി​ലു​ള്ള പൗ​ച്ചു​ക​ളി​ലൊ​ന്നു വാ​ങ്ങ​ണ​മെ​ന്നും എ​സ്എം​എ​സി​നു 45രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് ഓ​ഫീ​സു​ക​ളി​ലെ ഒ​രു ഡ​സ്്ക് അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു പ​ണം വാ​ങ്ങു​ന്ന​താ​യാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് അ​ട​ച്ചി​ല്ലെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യ പാ​ക്കിം​ഗി​ൽ ര​ജി​സ്റ്റേ​ഡ് പോ​സ്റ്റി​ൽ സു​ര​ക്ഷി​ത​മാ​യി പാ​സ്റ്റ്പോ​ർ​ട്ട് വി​ലാ​സ​ക്കാ​ര​ന് ല​ഭി​ക്കും.

ല​ക്ഷ​ങ്ങ​ളു​ടെ പ​ക​ൽ​ക്കൊ​ള്ള​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ദി​വ​സ​വും ഇ​വ​ർ വാ​ങ്ങി​യെ​ടു​ക്കു​ന്ന​തെ​ന്ന് പാ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി. പൗ​ച്ചി​നും എ​സ്എം​എ​സി​നും എ​ന്ന പേ​രി​ൽ പാ​സ് പോ​ർ​ട്ട് ഓ​ഫീ​സി​ൽ തു​ക ചോ​ദി​ച്ചാ​ൽ പ​തി​വ് പാ​ക്കിം​ഗി​ൽ അ​യ​ച്ചാ​ൽ മ​തി​യെ​ന്നു പ​റ​യാ​ൻ ഏ​ജ​ൻ​സി​ക​ൾ അ​പേ​ക്ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. ഇ​ത​റി​യാ​തെ എ​ത്തു​ന്ന​വ​രെ​യാ​ണ് 600രൂ​പ​വ​രെ അ​ധി​കം വാ​ങ്ങി കൊ​ള്ള​യ​ടി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ പാ​സ്പോ​ർ​ട്ടി​ന് 1500, ത​ത്കാ​ലി​ന് 3500 രൂ​പ എ​ന്ന​താ​ണ് പാ​സ്പോ​ർ​ട്ടി​നു​ള്ള ഫീ​സ്. പാ​സ് പോ​ർ​ട്ട് ഓ​ഫീ​സി​ൽ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് ഫോ​ട്ടോ​യെ​ടു​ത്തു ക​ഴി​ഞ്ഞാ​ലു​ട​ൻ പാ​സ്പോ​ർ​ട്ട് അ​യ​യ്ക്കാ​നും സൂ​ക്ഷി​ക്കാ​നു​മാ​യി 330, 430 രൂ​പ നി​ര​ക്കി​ലു​ള്ള പൗ​ച്ച് ഉ​ണ്ടെ​ന്നും രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തി​നൊ​പ്പം പോ​ലീ​സ്് വേ​രി​ഫി​ക്കേ​ഷ​ൻ സ​മ​യം ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ എ​സ്എം​എ​സ് അ​യ​യ്ക്കാ​ൻ 45 രൂ​പ​യും വാ​ങ്ങും.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ മാ​ത്രം പൗ​ച്ചി​നും എ​സ്എം​എ​സി​നും പ​ണം അ​ട​ച്ചാ​ൽ മ​തി​യെ​ന്ന് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മു​ണ്ടെ​ങ്കി​ലും ഈ ​അ​റി​യി​പ്പ് കാ​ണാ​വു​ന്ന വി​ധം ഓ​ഫീ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​റി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നു​ള്ള ഫോ​ണ്‍ ഒ​രി​ക്ക​ലും അ​ധി​കൃ​ത​ർ അ​റ്റ​ന്‍റു ചെ​യ്യാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. എ​ൻ​ക്വ​യ​റി ഫോ​ണ്‍ പ​ല ഓ​ഫീ​സു​ക​ളി​ലും സ്വി​ച്ച് ഓ​ഫാ​ണു​താ​നും. ു

Related posts