സ​ർ​ക്കാ​ർ വാ​ദം ശ​രി​; പാറ്റൂർ കേസിൽ നാലര സെന്‍റ് ഭൂമി കൂടി ഏറ്റെടുക്കാൻ ലോകായുക്ത ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​ർ ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ 4.36 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. ഫ്ളാ​റ്റ് നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സ​ർ​ക്കാ​ർ തി​രി​ച്ചു പി​ടി​ച്ച 12 സെ​ന്‍റ് ഭൂ​മി കൂ​ടാ​ത​യൊ​ണ് മ​റ്റൊ​രു നാ​ല​ര സെ​ന്‍റ് കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

പാ​റ്റൂ​രി​ൽ 16.5 സെ​ന്‍റ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്ന സ​ർ​ക്കാ​ർ വാ​ദ​ത്തെ ശ​രി​വ​യ്ക്കു​ന്ന​താ​ണ് ലോ​കാ​യു​ക്ത വി​ധി. സ്ഥ​ലം പ​രി​ശോ​ധി​ച്ച സ​ർ​വേ സൂ​പ്ര​ണ്ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത 12 സെ​ന്‍റ് ഭൂ​മി കൂ​ടാ​തെ മ​റ്റൊ​രു നാ​ല​ര​സെ​ന്‍റ് ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ലോ​കാ​യു​ക്ത​യ്ക്ക് സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം ലോ​കാ​യു​ക്ത​യു​ടെ വി​ധി​ക്കെ​തി​രെ ഫ്ളാ​റ്റു​ടമ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സ്വ​ഭാ​വി​ക​മാ​യും സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച നി​യ​മ​പോ​രാ​ട്ടം ഇ​നി​യും തു​ട​രും.

Related posts