ഹാർട്ട് അറ്റാക്ക് പാവ് ഭാജി; എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നൊ​രു പേ​ര്; വൈ‍റലായ് വീഡിയോ

 സ്ട്രീ​റ്റ് ഫു​ഡു​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് പാ​വ് ഭാ​ജി. ​പാ​വ് ഭാ​ജി രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ണെ​ങ്കി​ലും മും​ബൈ​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റ് പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് ഈ ​വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത്.

“ഹാ​ർ​ട്ട് അ​റ്റാ​ക്ക് പാ​വ് ഭാ​ജി” എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​പ്ര​ത്യേ​ക ത​രം പാ​വ് ഭാ​ജി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​ണ്. 

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നൊ​രു പേ​ര് ല​ഭി​ച്ച​ത് എ​ന്ന സം​ശ​യ​ത്തി​ന് ഉ​ത്ത​ര​മു​ണ്ട്. അ​മി​ത അ​ള​വി​ൽ വെ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പാ​വ് ഭാ​ജി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. 

വെ​ണ്ണ​യു​ടെ ര​ണ്ട് ക​ട്ട​ക​ൾ ഒ​രു ഗ്രി​ഡി​ൽ വെ​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത നി​ര​യി​ൽ, പാ​വ് ബ​ണ്ണു​ക​ൾ വ​യ്ക്കു​ന്നു. വെ​ണ്ണ​യി​ലേ​ക്ക് അ​വ​യി​ട്ട​തി​ന് ശേ​ഷം വ​റു​ത്തു. തു​ട​ർ​ന്ന് അ​മി​ത​മാ​യ അ​ള​വി​ൽ വെ​ണ്ണ പു​ര​ട്ടു​ന്നു.

എ​ന്നാ​ൽ പാ​വ് ഭാ​ജി​യു​ടെ ഓ​രോ പ്ലേ​റ്റി​ലും വീ​ണ്ടും വെ​ണ്ണ ക​ഷ്ണ​ങ്ങ​ൾ വെ​ച്ചി​രി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി​പേ​ർ ക​ണ്ടു. ​നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment