ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല ആ​രോ​ഗ്യ മ​ന്ത്രി പ​യ്യ​ന്നൂ​രി​നെ മ​റ​ന്നു​വോ?

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൗ​രോ​ര്‍​ജ സം​വി​ധാ​ന​ത്തി​ലാ​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നു​മു​ള്ള ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഉ​റ​പ്പ് ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും ന​ട​പ്പി​ലാ​യി​ല്ല. ആ​ര്‍​ദ്രം ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2023 ന​വം​ബ​ര്‍ ഒ​ന്പ​തി​ന് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൗ​രോ​ർ​ജ സം​വി​ധാ​ന​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​തി​മാ​സം അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ള​മാ​ണ് വൈ​ദ്യു​തി​ക്കാ​യി ചെ​ല​വു​വ​രു​ന്ന​തെ​ന്നും അ​തി​നാ​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നാ​യി സൗ​ര്യോ​ര്‍​ജ സം​വി​ധാ​ന​ത്തി​ലേ​ക്ക് അ​ടി​യ​ന്തി​ര​മാ​യും മാ​റേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ സ​ബ്സി​ഡി​യോ​ടെ സോ​ളാ​ർ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ൽ​എ, അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ കെ.​വി.​ല​ളി​ത, ഡി​എം​ഒ ഇ​ന്‍​ചാ​ര്‍​ജ് ഡോ.​ജീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ലേ​ഖ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ.​അ​ബ്ദു​ള്‍ ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ട് ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും ഇ​നി​യും വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല. ഇ​പ്പോ​ഴും വൈ​ദ്യു​തി ബി​ല്ലി​ന​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളാ​ണ് പ്ര​തി​മാ​സം അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് ചൂ​ടു​വെ​ള്ളം ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ള്‍ കൂ​ട്ടി​രി​പ്പു​കാ​ര്‍ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തി​നും പ​രി​ഹാ​ര​മാ​വു​മാ​യി​രു​ന്നു. കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 104 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍ 56 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ബ​ഹു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ​ചെ​ല​വ് ക​ഴി​ച്ചു​ള്ള പ​ണം ആ​ശു​പ​ത്രി​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് മാ​റ്റി വ​ച്ചി​രു​ന്ന​ത്. 2023 സെ​പ്റ്റം​ബ​ർ 24ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ ഇ​നി​യു​മാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

Related posts

Leave a Comment