ചത്തത് മയിലെങ്കിൽ കൊന്നതാര്? പൊൻകു ന്നത്ത് മ​യി​ലി​നെ ച​ത്ത​നി​ല​യി​ൽ കണ്ടെത്തി; ഇന്നു രാവിലെയാണ് നാട്ടുകാർ മയിലിനെ കണ്ടെത്തിയത്; പ്ലാച്ചേരി ഫോറ സ്റ്റുകാർക്ക് മയിലിനെ കൈമാറുമെന്ന് പോലീസ്

maileകെ.​എ.​അ​ബ്ബാ​സ്.
പൊ​ൻ​കു​ന്നം:  ദേ​ശീയ പാ​ത​യി​ൽ മ​യി​ലി​നെ ച​ത്ത​നി​ല​യി​ൽ കണ്ടെത്തി. ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ പൊ​ൻ​കു​ന്നം ടൗ​ണി​ലു​ള്ള ശാ​ന്തി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ്  മയി​ലി​നെ ക​ണ്ടെ​ത്തി​യ​ത്.  നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലി​സ് എ​ത്തി​യാ​ണ് പു​ല്ലി​നി​ട​യി​ൽ നി​ന്നും മ​യി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ഏ​തോ വാ​ഹ​നം ഇ​ടി​ച്ച് മ​യി​ൽ തെ​റി​ച്ചു പോ​യ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. ഏ​ക​ദേ​ശം പ​ത്തു കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന മ​യി​ലി​ന് പോ​ലീ​സ് കാ​വ​ലേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ലാ​ച്ചേ​രി​യി​ൽ നി​ന്ന് എ​ത്തു​ന്ന ഫോ​റ​സ്റ്റ്കാ​ർ​ക്ക് ച​ത്ത മ​യി​ലി​നെ കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​മ​യി​ൽ എ​വി​ടെ നി​ന്ന് എ​ത്തി​യ​താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

Related posts