പത്തനംതിട്ട: 19 കാരിയെ ബലാത്സംഗത്തിനു ശ്രമിച്ച യുവാവിന് ഒന്‍പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ്(34) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്ല്‍ ജഡ്ജ് മഞ്ജിത് ടി ശിക്ഷിച്ചത്.
പിഴയും വിധിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജു ജോസഫ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
ബലാത്സംഗശ്രമത്തിന് അഞ്ച് വര്‍ഷം കഠിന തടവും 50,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവും ശിക്ഷയായി വിധിച്ചു. അതിനുപുറമേ, സെക്ഷന്‍ 354 പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ അധിക തടവും, സെക്ഷന്‍ 451 പ്രകാരം 1 വര്‍ഷം കഠിന തടവും 5,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 5 ദിവസത്തെ അധിക തടവും സെക്ഷന്‍ 342 പ്രകാരം ആറുമാസം കഠിന തടവും 1,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം ഒരുദിവസത്തെ അധിക തടവും ശിക്ഷ വിധിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതയ്ക്ക നഷ്ടപരിഹാരമായി നല്കാന് കോടതി ഉത്തരവിട്ടു. . പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് സ്കൂട്ടര്‍ റോഷന് തോമസ് ഹാജരായി

