അമ്മയുടെ അനുവാദത്തോടെ പ്രാ​യ​പൂ​ർ​ത്തിയാകാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി യുവാവിന്‍റെ താമസം; പെൺകുട്ടി മൂന്ന് മാസം ഗർഭിണി;  ഇവരോടൊപ്പം മറ്റൊരു യുവാവും; യുവാക്കളെ കുടുക്കി പോലീസ്

 


നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വും ബ​ന്ധു​വും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വും പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ.

അ​രു​വി​ക്ക​ര​യ്ക്ക് സ​മീ​പം മു​ള്ളി​ല​വി​ൻ​മൂ​ട് അ​റു​മാ​ൻ​കോ​ട്ടു​കോ​ണ​ത്ത് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി നാ​ലു​മാ​സ​ത്തോ​ള​മാ​യി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ​യും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം പ​ള്ളി​മു​ക്ക് മ​ണ​ക്കാ​ട് ഇ​ല​വ​ന്‍റെ അ​കം മാ​ളി​ക​യി​ൽ എ​സ്. അ​മീ​ർ (25), ഇ​യാ​ളു​ടെ ബ​ന്ധു കൊ​ല്ലം അ​യ​ത്തി​ൽ വ​ട​ക്കേ​വി​ള ഫാ​ത്തി​മ മ​ൻ​സി​ലി​ൽ എം.​സൈ​ദ​ലി (22), പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി മൂ​ന്നു മാ​സം ഗ​ർ​ഭി​ണി ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി.

അ​മീ​റും പെ​ൺ​കു​ട്ടി​യും ഭാ​ര്യ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​മീ​ർ കൊ​ല്ല​ത്ത് പി​ടി​ച്ചു​പ​റി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും, സെ​യ്ദ​ലി​യും പി​ടി​ച്ചു​പ​റി കേ​സി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി രാ​സി​ത്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, അ​രു​വി​ക്ക​ര സി​ഐ ഷി​ബു​കു​മാ​ർ, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment