സഹോദരങ്ങളായ കുട്ടികളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ; ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു

peedanamക​ണ്ണൂ​ർ: ഏ​ഴും പ​ത്തും വ​യ​സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ചെ​റു​പു​ഴ ത​യ്യേ​നി​യി​ലെ പു​തേ​ട​ത്തി​ൽ അ​പ്പു​ക്കു​ട്ട​നെ (58) യാ​ണു ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്. ഞായറാഴ്ച 2.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൗ​ൺ സ്ക്വ​യ​റി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

ടൗ​ൺ​സ്ക്വ​യ​റി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു കു​ട്ടി​ക​ളു​ടെ അ​മ്മ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കു​ട്ടി​ക​ളെ​യും അ​പ്പു​ക്കു​ട്ട​നെ​യും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts