സിപിഎം-ബിജെ പി സംഘർഷത്തിൽ മേ​ലൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ താ​ടി​യെ​ല്ല് ത​ക​ർ​ത്തു; സംഘർഷത്തിന് പിന്നിൽ സിപിഎമ്മെ ന്ന് ബിജെപി; പ്രദേശത്ത പോലീസ് കാവൽ

cpm-bjpത​ല​ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​റ​ക്കു​നി കൈ​ര​ളി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഭീ​ഷി​നെ (33) പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ താ​ടി​യെ​ല്ലും മൂ​ക്കി​ന്‍റെ പാ​ല​വും ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

മേ​ലൂ​ർ കെ.​ടി പീ​ടി​ക​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ എ​ട്ടോ​ളം ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​ഘ​മാ​ണ് അ​ഭീ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു. ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​ഭീ​ഷി​നെ അ​ക്ര​മി​സം​ഘം റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.    വി​വ​ര​മ​റി​ഞ്ഞ് ധ​ർ​മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ൽ പാ​ള​യ​ത്തും ബാ​വോ​ട്ടു​മു​ണ്ടാ​യ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്.

ബാ​വോ​ട്ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​ജു, ദി​വീ​ഷ്, ഷി​ജു, ശ്രീ​രാ​ഗ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ വി​ഷ്ണു, മി​ഥു​ൻ, വൈ​ഷ്ണ​വ് തു​ട​ഹ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് നാ​ലു​പേ​രും ചേ​ർ​ന്ന് ഇ​രു​ന്പു​വ​ടി​കൊ​ണ്ടും ഹെ​ൽ​മ​റ്റ് കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തി​ക​ച്ചും സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​ത്തി​ന് വി​ത്തു​പാ​കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ തു​ട​രു​ക​യാ​ണ്.

Related posts