ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബ​ലാ​ൽ​സം​ഗം ചെയ്ത കേസിൽ  പ്ര​തി​ക്കു പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും; 50,000 രൂ​പ ഇ​ര​യ്ക്കു ന​ൽ​കാൻ കോ​ട​തി ഉ​ത്ത​ര​വ്

തൃ​ശൂ​ർ: ദ​ളി​ത് യു​വ​തി​യെ വി​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്കു പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും 85,000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​ളൂ​ർ വെ​ള്ളാ​ഞ്ചി​റ മ​ണി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ജി​ൻ​സ​നെ​യാ​ണ് തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ബ​ദ​റു​ദ്ദീ​ൻ ശി​ക്ഷി​ച്ച​ത്.

2011ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി വി​ട്ടി​ലെ​ത്തി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ബ​ലാ​ൽ​സംഗക്കു​റ്റ​ത്തി​ന് ഏ​ഴുവ​ർ​ഷം ക​ഠി​ന​ത​ട​വും 75,000 രൂ​പ പി​ഴ​യും, വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു മൂ​ന്നുവ​ർ​ഷം ക​ഠി​നത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.

ഇ​തി​ൽ 50,000 രൂ​പ ഇ​ര​യ്ക്കു ന​ൽ​ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​വും. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

Related posts