ആശുപത്രി ലാബിൽ യുവതിയെ  63കാരൻ കടന്നുപിടിച്ചു; ലാ​ബി​ലെ ട്രെ​യ്നി​യാ​യി എത്തിയ യുവതിക്ക് നേരെയാണ് പിഡനം ശ്രമം നടന്നത്

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലാ​ബി​ലെ ട്രെ​യ്നി​യാ​യ യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ച താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു. പു​ത്ത​ന​ങ്ങാ​ടി താ​ജ് മ​ൻ​സി​ലി​ൽ മീ​രാ​നെ (63)യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ ക​യ​റി​യ ആ​ളാ​ണ്. സ്റ്റെ​റി​ലൈ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ചെ​ന്ന യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

Related posts