സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ

കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല.

നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു.

സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച.

മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്.

തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന അന്ധകനായി മുഖ്യമന്ത്രി മാറി. സഹസ്ര കോടിയുടെ കള്ളപ്പണമാണ് കരുവന്നൂരിൽ ഉപയോഗിക്കപ്പെട്ടത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് കെ.സുരേന്ദ്രൻ ‌ഇക്കാര്യം പറഞ്ഞത്.

കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല.

നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു.

സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച.

മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്.

തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന അന്ധകനായി മുഖ്യമന്ത്രി മാറി. സഹസ്ര കോടിയുടെ കള്ളപ്പണമാണ് കരുവന്നൂരിൽ ഉപയോഗിക്കപ്പെട്ടത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് കെ.സുരേന്ദ്രൻ ‌ഇക്കാര്യം പറഞ്ഞത്.

Related posts

Leave a Comment