വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം: ഒളിവിൽ പോയ യുവാവിനെ അറസ്റ്റു ചെയ്തു പോലീസ്


തൊ​ടു​പു​ഴ: യു​വ​തി​യെ വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന ന​രി​യം​പാ​റ ക​രി​മ്പോ​ലി​ക്ക​ല്‍ പ്ര​ണ​വ് (21) ആ​ണു പിടിയിലായത്. ക​ട്ട​പ്പ​ന പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

വൈ​പ്പി​ന്‍ സ്വ​ദേ​ശി​നി​യാ​യ 21കാ​രി​യെ വീ​ട്ടു​കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന ദി​വ​സം വീ​ട്ടി​ലേ​ക്കു വി​ളി​ച്ചുവ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തുനി​ന്നു മു​ങ്ങി​യ പ്ര​തി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീനി​ല്‍ ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു.

ഇ​വി​ടെനി​ന്നു പി​ടികൂ​ടി​യ പ്ര​തി​യെ പി​ന്നീ​ട് ക​ട്ട​പ്പ​ന പോ​ലീ​സി​നു കൈ​മാ​റി. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ര്‍. ​മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു അ​റ​സ്റ്റ്.

സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്‌​ഐ ഷം​സു​ദീ​ന്‍, എ​എ​സ്‌​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​പി​ഒ ഹ​രീ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment