ബ​സ് മേ​ഖ​ലയെ സം​ര​ക്ഷി​ക്കണം; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാര സമരത്തിന്


കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് ബ​സ് മേ​ഖ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് അ​ഞ്ചു മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം സ​മ​രം ആ​രം​ഭി​ക്കും.

12,600ല്‍​പ്പ​രം സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ഏഴായിരത്തിൽ​പ്പ​രം ബ​സു​ക​ള്‍ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ. ഇ​തി​നു പു​റ​മെ​യാ​ണു വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ക്ക് പെ​ര്‍​മി​റ്റ് നി​ഷേ​ധി​ക്കു​ന്നത്. ഇ​തു പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കൂ​ട്ടു​ന്നു.

ഇ​തി​നു പു​റ​മെ 140 കി​ലോ​മീ​റ്റ​റി​ൽ കൂടുതൽ ദൂ​രം ഓര്‍​ഡി​ന​റി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മം സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന​മാ​ക്കി ന​ട​പ്പാ​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള പെ​ര്‍​മി​റ്റു​ക​ള്‍ ദൂ​ര​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ പു​തു​ക്കി ന​ൽ​കണ​മെ​ന്നും ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ്, ഓ​ര്‍​ഡി​ന​റി എ​ന്ന കാ​റ്റ​ഗ​റി ഒ​ഴി​വാ​ക്കി​ സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​നിൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം ഏ​ര്‍​പ്പെ​ടു​ത്തി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കെ. ​കെ. തോ​മ​സ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാന്‍റീസ് അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. സു​രേ​ഷ്, ടി.​യു. ജോ​ണ്‍, വി​നോ​ദ് കെ. ​ജോ​ര്‍​ജ്, പി.​വി. ചാ​ക്കോ പു​ല്ല​ത്തി​ല്‍, ജോ​ണി ആ​ന്‍റണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment