വടകര: ഒന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്കന് അറസ്റ്റില്‍. ഏറാമല ആദിയൂര് കേളോത്ത് കണ്ടി രവികുമാറിനെയാണ്(58)വടകര സിഐ ടി.മധുസൂദനന് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന പ്രതി ഈ ബന്ധമുപയോഗിച്ചാണ് പീഡനം നടത്തിയത്. ഇയാള്‍ മദ്യപിക്കാറുണ്ടെന്നും മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പോലിസ് പറഞ്ഞു. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
രവി അങ്കിൾ ചതിച്ചു..! ഒമ്പതുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍; കുട്ടിയുടെ വീട്ടിൽ സ്ഥിരം വരാറുള്ള ഇയാൾ മദ്യലഹരിയിൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
