കോട്ടയം: നഗരത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികളെ ശല്യം ചെയ്ത കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. ഇന്നു രാവിലെ എട്ടരയോടെ കോട്ടയം നഗരത്തിലേക്ക് വന്ന ബസിലാണ് സംഭവം. ബസിൽവച്ച് വിദ്യാർഥിനികളെ ശല്യം ചെയ്ത നീറിക്കാട് സ്വദേശിയായ ഉദ്യോഗസ്ഥനെ യാത്രക്കാർ പിടികൂടി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ വനിതാ സെല്ലിൽ പരാതി നൽകിയതായി പോലീസ് അറിയിച്ചു. പിടിയിലായ ഉദ്യോഗസ്ഥനെ ഈസ്റ്റ് പോലീസ് ചേദ്യംചെയ്തു വരികയാണ്.
ബസിൽ വിദ്യാർഥിനികളെ ശല്യം ചെയ്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാരാണ് ഇയാളെ പിടികൂടിയത്
