വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണം വൈ​കു​ന്നു; കാ​ട്ടു​തീ ഭീഷണിയിൽ വനംവകുപ്പ്

മം​ഗ​ലം​ഡാം: വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണം വൈ​കു​ന്ന​ത് കാ​ട്ടു​തീ പ​ട​ർ​ന്നു വ​ൻ​ന​ഷ്ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത.
മം​ഗ​ലം​ഡാം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ൽ മു​പ്പ​തു​കി​ലോ​മീ​റ്റ​റി​ലാ​ണ് ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണം വൈ​കു​ന്ന​ത്. ടെ​ണ്ട​ർ​ന​ട​പ​ടി വൈ​കു​ന്ന​താ​ണ് ഫ​യ​ർ​ലൈ​ൻ പ​ണി​ക​ൾ​ക്കു ത​ട​സ​മാ​കു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തു​ക കു​റ​യു​ന്ന​തി​നാ​ൽ ടെ​ണ്ട​ർ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നും പ​റ​യു​ന്നു. ഈ​വ​ർ​ഷം ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ടും കു​റ​വാ​ണ്. തീ​പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഫ​യ​ർ​ലൈ​ൻ ഉ​ണ്ടാ​ക്കു​ക. മേ​ഖ​ല​യി​ൽ തു​ലാ​മ​ഴ​യോ ന്യൂ​ന​മ​ർ​ദ മ​ഴ​യോ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പാ​റ​പ്പു​റ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല ഉ​ണ​ക്കു​ണ്ട്.

പു​ല്ലും പൊ​ന്ത​ക്കാ​ടു​ക​ളും ഉ​ണ​ങ്ങി ഏ​തു​സ​മ​യ​വും തീ​പ​ട​രാ​മെ​ന്ന സ്ഥി​തി​യാ​ണ്. എ​ല്ലാ​വ​ർ​ഷ​വും തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​യം ഭാ​ഗ​ത്തെ സ​ർ​ക്കാ​ർ വ​ക തേ​ക്കു​തോ​ട്ടം.
ആ​രെ​ങ്കി​ലു​മൊ​ക്കെ അ​ശ്ര​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തീ​യാ​ണ് ഇ​വി​ടെ ഹെ​ക്ട​ർ​ക​ണ​ക്കി​ന് തേ​ക്കു​തോ​ട്ടം ക​ത്തി ചാ​ന്പ​ലാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണം വൈ​കു​ന്ന​ത് തീ​പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കും.

Related posts