ഞങ്ങൾ ഇന്ത്യക്കാരായി..! കു​മ​ര​കം പ​ക്ഷിസ​ങ്കേ​ത​ത്തി​ൽ പെ​ലി​ക്ക​ൺ പ​ക്ഷി​ക​ളും കഞ്ഞു ങ്ങളും; ചരിത്രത്തിലാധ്യമാ‍യാണ് പെലിക്കൺ കുഞ്ഞുങ്ങൾ ഇവിടെ ഉണ്ടാകുന്നത്

felikkanകു​​മ​​ര​​കം: കു​​മ​​ര​​കം പ​​ക്ഷി സ​​ങ്കേ​​ത​​ത്തി​​ൽ പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ൾ കൂ​​ടു​​ക​​ൾ​​ കൂ​​ട്ടി. പ​​ക്ഷി​​ക്കൂ​​ട്ടി​​ൽ മു​​ട്ട വി​​രി​​ഞ്ഞ് കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി ഇ​​രു​​പ​​തോ​​ളം പെ​​ലി​​ക്ക​​ൻ പ​​ക്ഷി​​ക​​ൾ മൂ​​ന്നു​​കൂ​​ടു​​ക​​ളി​​ലാ​​യി വ​​സി​​ക്കു​​ന്ന​​ത് ഇ​​​​ന്ന​​ലെ​​യാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. കോ​​ട്ട​​യം നേ​​ച്ച​​ർ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ബി. ​​ശ്രീ​​കു​​മാ​​റും ക​​വ​​ണാ​​റ്റി​​ൻ​​ക​​ര ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ എ​​ച്ച്. അ​​നീ​​സു​​മാ​​ണ് പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ളെ ബ്രീ​​ഡിം​​ഗ് അ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

പ​​ക്ഷി സ​​ങ്കേ​​ത​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വാ​​ച്ച് ട​​വ​​റി​​ൽ നി​​ന്നും കാ​​ണാ​​ൻ​​ക​​ഴി​​യു​​ന്ന രീ​​തി​​യി​​ൽ ബ​​ദാം മ​​ര​​ത്തി​​ലാ​​ണ് കൂ​ട്. പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ൾ കൂ​​ടു​​കൂട്ടി മു​​ട്ട​​യി​​ട്ട് കു​​ഞ്ഞു​​ങ്ങ​​ളെ വി​​രി​​യി​​ച്ച​​ത്. നി​​ല​​വി​​ലു​​ള്ള മൂ​​ന്നു കൂ​​ടു​​ക​​ൾ കൂ​​ടാ​​തെ നാ​​ലാ​​മ​​തൊ​​രു കൂ​​ടും കൂ​​ടി പ​​ക്ഷി​​ക​​ൾ കെ​​ട്ടു​​ന്നു​​ണ്ടെ​​ന്ന് ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു.​​

വി​​വി​​ധ​​യി​​നം വ​​ർ​​ണ​​കൊ​​ക്കു​​ക​​ളും നീ​​ർ​​ക്കാ​​ക്ക​​ക​​ളും ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു പക്ഷി​​ക​​ളാ​​ണ് പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ൽ ഇ​​പ്പോ​​ൾ പാ​​റി​​പ​​റ​​ക്കു​​ന്ന​​തും മ​​ര​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റു​​ന്ന​​തും.

ര​​ണ്ട​​ര​​മാ​​സ​​ത്തി​​ലെ സ​​മ​​ര​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച പ​​ക്ഷി​​സ്നേ​​ഹി​​ക​​ൾ​​ക്ക് ല​​ഭി​​ച്ച​​ത് അ​​സു​​ല​​ഭ കാ​​ഴ്ച​​ക​​ളാ​​ണ്. കെ​​ടി​​ഡി​​സി വാ​​ട്ട​​ർ സ്കേ​​പ്സി​​ലെ ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​മ​​രം മൂ​​ലം പ​​ക്ഷി​​സ​​ങ്കേ​​ത​​വും അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ഇ​​തോ​​ടെ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ശ​​ബ്ദ​​കോ​​ലാ​​ഹ​​ല​​ങ്ങ​​ളി​​ല്ലാ​​തെ ശാ​​ന്ത​​സു​​ന്ദ​​ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ പ​​ക്ഷി​​ക​​ളു​​ടെ താ​​വ​​ള​​മാ​​യി പ​​ക്ഷി സ​​ങ്കേ​​തം മാ​​റി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related posts