എൽഡിഎഫ് വന്നിട്ടും ‘പണി’ക്ക് കൂലിയില്ല..! ജോലിക്കു കൂലിയില്ല; തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തിനൊരു ങ്ങുന്നു; ഒക്ടോബർ മുതമുള്ള വേതനം മുടക്കത്തിൽ

TVM-=THOZHILURAPPU-Lപ​ത്ത​നം​തി​ട്ട: വേ​ത​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ലു​ള്ള വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റാ​ന്നി  പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ​ദി​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​വ​യും ചേ​ർ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ത്യ​മാ​യി ക​ണ​ക്കു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു പ​റ​യു​ന്പോ​ഴും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്കു കൂ​ലി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ ബി​ന്ദു രാ​ജേ​ഷ്, വി​ജി​ത സോ​മ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts