വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ത് എ​എ​സ്ഐ; അ​മ്മ​യി​ല്ലാ​ത്ത കു​ട്ടി​കളുടെ സു​ര​ക്ഷ ഓ​ർ​ത്താ​ണ് പോ​ലീ​സു​കാ​ര​ന്‍റെ വി​ട്ടി​ൽ നി​ർ​ത്തി​യ​തെന്ന് പിതാവ്

ഭു​വ​നേ​ശ്വ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ഹോം ​ഗാ​ർ​ഡ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്നി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് എ​എ​സ്ഐ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഹോം ​ഗാ​ർ​ഡി​നെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രെ​യും പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ എ​എ​സ്ഐ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്.

വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി എ​എ​സ്ഐ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് എ​എ​സ്ഐ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment