ചാ​റ്റിം​ഗ് വ​ഴി പ്ര​ണ​യം, ലോ​ഡ്ജി​ൽ പീ​ഡ​നം; എല്ലാം കഴിഞ്ഞപ്പോൾ യുവതിയുമായി അകന്നു; വഞ്ചിക്കപ്പെട്ട പെൺകുട്ടി യു​വാ​വി​നെ​തി​രേ കേസെടുത്തു


ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 20 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ണ്ണൂ​രി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

പി​ലാ​ത്ത​റ സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യു​ടെ പ​രാ​തി​യി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി റു​ഷൈ​ദ് ഖാ​ലി​ദി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2018ൽ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് നി​ര​ന്ത​ര​മു​ള്ള ചാ​റ്റിം​ഗി​ലൂ​ടെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, 2022 സെ​പ്റ്റം​ബ​റി​ൽ യു​വ​തി​യെ റു​ഷൈ​ദ് ക​ണ്ണൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യും ഇ​തി​നു​ശേ​ഷം യു​വ​തി​യു​മാ​യി യു​വാ​വ് അ​ക​ലു​ക​യു​മാ​യി​രു​ന്നു. വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment