തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് ! 50 ശ​ത​മാ​നം പൊ​ള്ള​ല്‍…

വീ​ട്ടി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​ഗ​രൂ​ര്‍ ക​ട​വി​ള പു​ല്ലു​തോ​ട്ടം നാ​ണി​നി​വാ​സി​ല്‍ ഗി​രി​ജ സ​ത്യ​നാ(59)​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വീ​ട്ടി​ല്‍ വീ​ട്ട​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വീ​ട്ടി​ന് പു​റ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഗി​രി​ജ എ​ല്‍​പി​ജി ഗ്യാ​സി​ന്റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പു​റ​കു വ​ശ​ത്ത് അ​ടു​ക്ക​ള​വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ള്‍ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ഗി​രി​ജ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ ഡ​ബി​ള്‍ ഡോ​ര്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യും പൊ​ട്ടി​ത്ത​ക​ര്‍​ന്ന് ക​ത്തി​യ​മ​ര്‍​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​റ്റി​ങ്ങ​ല്‍ അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റി​ല്‍ അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി​ഷാ​ജ്, അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ മ​നോ​ഹ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

പ​രി​ക്കേ​റ്റ ഗി​രി​ജാ സ​ത്യ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

ഇ​വ​ര്‍​ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്. അ​തേ​സ​മ​യം ഗ്യാ​സ് സി​ലി​ണ്ട​റി​ന് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഗ്യാ​സ് ലീ​ക്കാ​യ​തി​ന്റെ സൂ​ച​ന​ക​ള്‍ കാ​ണു​ന്നി​ല്ലെ​ന്നും അ​ഗ്‌​നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

റ​ഫ്രി​ജ​റേ​റ്റ​റി​ന്റെ ക​മ്പ്ര​സ​ര്‍ യൂ​ണി​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​കാം അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment