ആരാണ് അയാള്‍ ? ഇതുവരെ പരാതിയൊന്നും കിട്ടിയില്ല; ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്തു

കോ​ഴി​ക്കോ​ട്: ഇ​ട​വ​ഴി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍​ക്കെ​തിരേ ന​ട​ക്കാ​വ് പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ സ​മ​യം സം​ഭ​വ​ത്തി​ല്‍ ഇ​തേ വ​രെ പ​രാ​തി​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​ച്ച​യാ​ളെ​ക്കു​റി​ച്ചോ അ​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ചോ ഉ​ള്ള വി​വ​ര​മ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ​രാ​തി​യു​മാ​യി ആ​രെ​ങ്കി​ലും ഉ​ട​ന്‍ രം​ഗ​ത്ത് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഐ​പി​സി 354 വ​കു​പ്പ് അ​നു​സ​രി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് വൈ​എം​സി​എ റോ​ഡി​ല്‍ നി​ന്ന് മാ​വൂ​ര്‍ റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഇ​ട​വ​ഴി​യി​ല്‍ പി​വി​എ​സ് ഫ്ളാ​റ്റി​ന് പി​ന്‍​വ​ശ​ത്താ​യി ക​ഴി​ഞ്ഞ 18ന് ​വൈ​കു​ന്നേ​രം 5.45 ന് ​ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം കൊ​ടു​ത്തി​രി​ക്കു​ന്ന കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബാ​ഗു​മാ​യി ന​ട​ന്നു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന യു​വാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ച്ച​യാ​ളു​ടെ മു​ഖം കൃ​ത്യ​മാ​യി സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ വേ​ഗ​ത്തി​ല്‍ ഓ​ടി​വ​രു​ന്ന ഇ​യാ​ള്‍ അല്പ സമയം ആ​രെ​ങ്കി​ലും സം​ഭ​വം ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് വീ​ക്ഷി​ക്കു​ന്നു​മു​ണ്ട്. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts