ദിവസവാടക മൂവായിരം രൂപ! പഞ്ചായത്തിന്റെ അനുമതിയില്ല; നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി സ്ഥലം വിട്ടു നല്‍കിയതിനെച്ചൊല്ലി തര്‍ക്കം

പെ​ര്‍​ള : പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ബോ​ള​ങ്ക​ള​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി പഞ്ചായത്ത് സ്ഥ​ലം​വി​ട്ടു​ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന നി​വി​ൻ പോ​ളി ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ മാ​സം 20 മു​ത​ൽ ഇ​വി​ടെ ആ​രം​ഭി​ച്ചി​രു​ന്നു.

ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബാ​ക്കി ഭാ​ഗം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ​യും അ​ധീ​ന​ത​യി​ലാ​ണ്. ഷൂ​ട്ടിം​ഗ് അ​നു​മ​തി​ക്കാ​യി നി​ർ​മാ​താ​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

അ​പേ​ക്ഷ 26ന് ​ചേ​രു​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സി​നി​മ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ദി​വ​സേ​ന 3000 രൂ​പ നി​ര​ക്കി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ വാ​ട​ക വാ​ങ്ങു​ന്ന​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.

Related posts