മുൻ മുഖ്യമന്ത്രി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന  പ​രാ​തി​; ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​ര​യാ​യ യുവതിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ 

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​ര​യാ​യ യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നേ​ര​ത്തെ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​ക്കെ​തി​രേ യു​വ​തി ന​ൽ​കി​യ സ​മാ​ന ഹ​ർ​ജി​യും ഹൈ​ക്കോ​ട​തി​യി​ലു​ണ്ട്.

സോ​ളാ​ർ ക​ന്പ​നി​യു​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഹ​ർ​ജി​ക്കാ​രി​യെ സ​ഹാ​യി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ഉ​മ്മ​ൻ ചാ​ണ്ടി 2012 സെ​പ്റ്റം​ബ​ർ 19നു ​ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 20നു ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റോ മ​റ്റു ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ല്ലെ​ന്നു ഹ​ർ​ജി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

Related posts