കാറിലിരുന്ന് ഉറങ്ങിയയാളുടെ 11 പവൻ തുക്കം വരുന്ന മാല  മോഷ്ടിച്ച കേസിൽ  ക​ളു​ത രാ​ജ​നും സംഘവും പോലീസ് പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: വാ​ഹ​ന​ത്തി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളി​ന്‍റെ ക​ഴു​ത്തി​ല്‍​ക്കി​ട​ന്ന സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ട്ടി​യൂ​ര്‍​ക്കാ​വ് വാ​ഴോ​ട്ടു​കോ​ണം എം​എ​സ് ഹൗ​സി​ല്‍ നി​ഷാ​ദ്, ത​മി​ഴ്നാ​ട് സി​ല്‍​ക്കു​വാ​ര്‍​പ​ട്ടി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (ക​ഞ്ചാ​വ് രാ​ജേ​ഷ് ), രാം​രാ​ജ് (ക​ളു​ത രാ​ജ​ന്‍ ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തി​ല്‍ രാ​ജേ​ഷ് ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ടി​യൂ​ര്‍​ക്കാ​വ് ക​ല്ലു​മ​ല ജം​ഗ്ഷ​നി​ല്‍ കാ​റി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ശ്രീ​ധ​ര​ന്‍റെ 11 പ​വ​ന്‍ തൂ​ക്കം​വ​രു​ന്ന സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

മോ​ഷ​ണ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ല്‍, തി​രു​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍. നി​ഷാ​ദാ​ണ് മാ​ല മോ​ഷ്ടി​ച്ച​ത്. അ​തി​നു​ശേ​ഷം മാ​ല രാ​ജേ​ഷി​ന്‍റെ പ​ക്ക​ല്‍ ന​ല്‍​കി​യ​ശേ​ഷം ഇ​യാ​ള്‍​വ​ഴി രാം​രാ​ജി​ന് കൈ​മാ​റി ഇ​തൊ​രു സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ര്‍​ണ​മാ​ല ക​ട​യി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്ഐ എ​സ്. സാ​ജു, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷൗ​ക്ക​ത്ത്, ശ്രീ​കു​മാ​ര്‍, സി​പി​ഒ അ​രു​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts