സുരക്ഷാ മുന്നറിയിപ്പുകളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അവഗണിക്കുന്നു! കാഷ്മീരില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണത്തില്‍ നാലരവര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇനിയും മോചിതരായിട്ടില്ല. രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും ത്യജിച്ച് വീടുവിട്ടിറങ്ങിയ, സൈനികരുടെ വേര്‍പാട് രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയങ്ങളെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിന് നിലവില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കുമാവില്ല. ആക്രമണത്തിന് പിന്നില്‍ പാക്കസിഥാന്‍ ഭീകരസംഘടന എന്നത് മാത്രമാണ് അറിയാവുന്നത്.

എന്നാല്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികരുടെ ജീവന് എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ല എന്ന ചോദ്യമാണ് സാധാരണക്കാരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സുരക്ഷാ മുന്നറിയിപ്പുകളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അവഗണിച്ചു എന്നതാണ് അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പുകള്‍.

ഇതിനെല്ലാം പുറമേ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കാഷ്മീരില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം കുത്തനെ കൂടിയെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. നാലു വര്‍ഷത്തിനിടയില്‍ ഭീകരാക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടമായ സൈനികരുടെ എണ്ണം 93 ശതമാനം കൂടിയപ്പോള്‍ ഭീകരാക്രമണങ്ങള്‍ 173 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചത്.

2014 മുതല്‍ 2018 വരെ 1,708 ഭീകരാക്രമണങ്ങളാണ് കാഷ്മീരില്‍ ഉണ്ടായത്. മാസം 28 ഭീകരാക്രമണങ്ങള്‍ വീതം സംഭവിച്ചു. സൈനികര്‍ക്കൊപ്പം ജീവന്‍ നഷ്ടമായ കാഷ്മീരികളുടെയും ഭീകരരുടെയും എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 35.71 ശതമാനം സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 133.63 ശതമാനമാണ് ഭീകരര്‍ ഇല്ലാതായത്.

2016 -2018 വര്‍ഷത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം മാസത്തില്‍ 11 ഭീകരര്‍ എന്നായി. 2016ല്‍ 119 പേരാണ് നുഴഞ്ഞു കയറിയതെങ്കില്‍ 2017ല്‍ ഇത് 136 ആയി വര്‍ധിച്ചു. 2018ല്‍ ഇത് 143 ആയി കൂടി. 2018 ജൂണ്‍ മാസത്തില്‍ മാത്രം 38 പേര്‍ രാജ്യത്തേക്ക് ജമ്മു കാഷ്മീരില്‍ നുഴഞ്ഞു കയറി. ഭീകരാക്രമണങ്ങള്‍ക്ക് കാരണമായി കണ്ടെത്തിയിരിക്കുന്നത് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങള്‍ അവഗണിക്കുന്നതും തള്ളിക്കളയുന്നതുമാണ്.

Related posts