സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നാ​യി സു​ര​ക്ഷ നാ​ദാ​പു​രം പ്ര​വ​ര്‍​ത്ത​ക​ര്‍ “പെ​റു​ക്കി​യെ​ടു​ത്ത​ത്’ ഒ​ന്ന​ര ല​ക്ഷം രൂ​പ..!

നാ​ദാ​പു​രം: സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി തി​ക​ച്ചും വേ​റി​ട്ട വ​ഴി​യി​ല്‍ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി “സു​ര​ക്ഷ’ നാ​ദാ​പു​രം മേ​ഖ​ല (പെ​യി​ന്‍ ആ​ൻഡ് പാ​ലി​യേ​റ്റീ​വ്) മാ​തൃ​ക​യാ​കുന്നു.​ ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തെ കി​ട​പ്പു രോ​ഗീ​പ​രി​ച​ര​ണ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് പാ​ഴ്‌വ​സ്തു​ക്ക​ള്‍ സ​മാ​ഹ​രി​ച്ച് വി​പ​ണ​നം ചെ​യ്യു​ക​യെ​ന്ന വ്യ​ത്യ​സ്ത ​മാ​ര്‍​ഗം സ്വീ​ക​രി​ച്ച​ത്.

ന​വം​ബ​ര്‍ 24ന് ​ഒ​റ്റദി​വ​സം രാ​വി​ലെ മു​ത​ല്‍ 86 സ്‌​ക്വാ​ഡു​ക​ളി​ലാ​യി 463 പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​കളിലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി പ​ഴ​യ ഇ​രു​മ്പ്, മ​റ്റു ലോ​ഹ​ങ്ങ​ള്‍, പ​ത്രം, പു​സ്ത​ക​ങ്ങ​ള്‍, കേ​ടാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക്, പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ശേ​ഖ​രി​ച്ച് വി​പ​ണ​നം ചെ​യ്ത​പ്പോ​ള്‍ നേ​ടി​യ​ത് ല​ക്ഷ്യം വ​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ സം​ഖ്യ.

ഒ​രു ല​ക്ഷം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം സ​മാ​ഹ​രി​ക്കാ​നാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് സു​ര​ക്ഷ​യു​ടെ വ​ള​ണ്ടി​യ​ര്‍​മാ​ര്‍. പാ​ഴ്‌വ​സ്തു സ​മാ​ഹ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി മ​ന​സ്സൊ​രു​ക്കം എ​ന്ന നി​ല​യി​ല്‍ 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​രു​ണ്യ സം​ഗ​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ന്‍ കോ​ഴി​ക്കോ​ട് ഫാ​ക്ക​ല്‍​റ്റി അം​ഗ​ങ്ങ​ള്‍, ഐ​ആ​ര്‍​പി​സി ക​ണ്ണൂ​ര്‍ ട്രെ​യി​ന​ര്‍​മാ​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്ത കാ​രു​ണ്യ സം​ഗ​മ​ങ്ങ​ള്‍ നാ​ദാ​പു​ര​ത്തു​കാ​രി​ല്‍ സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ന്‍ സ​ഹാ​യി​ച്ചു.

കു​ടും​ബ ശ്രീ ​യൂ​ണി​റ്റു​ക​ള്‍, ക​ലാ​സ​മി​തി​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം പ​ങ്കാ​ളി​ത്ത​വും സ​ഹാ​യ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഒ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ പ​കു​തി മാ​ത്രം വ​രു​ന്ന ഭൂ​പ്ര​ദേ​ശ​ത്തുനി​ന്നും പാ​ഴ്‌വ​സ്തു സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ ശേ​ഖ​രി​ക്കാ​നാ​യ​ത് വ​ന്‍ വി​ജ​യ​മാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍ .

Related posts