കളി പോലീസിനോട് വേണ്ട! നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പ് പോലീസ് ജീപ്പിന്റെ അടിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു; ഒടുവില്‍ ജീപ്പിന്റെ പാര്‍ട്‌സുകളും ടയറുമഴിച്ചു പാമ്പിനെ പിടികൂടി

perum--pambine-pidikudi

പെ​​രു​​വ: നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി​​യ പെ​​രു​​ന്പാ​​ന്പ് പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ അ​​ടി​​യി​​ൽ ക​​യ​​റി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു. ഒ​​ടു​​വി​​ൽ പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ പാ​​ർ​​ട്സു​​ക​​ളും ട​​യ​​റു​​മ​​ഴി​​ച്ചു പാ​​ന്പി​​നെ പി​​ടി​​കൂ​​ടി. വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ പെ​​രു​​വ​​യി​​ലാ​​ണ് സം​​ഭ​​വം. ഇ​​തി​​നി​​ടെ പെ​​രു​​ന്പ​​ട​​വം സ്വ​​ദേ​​ശി ബി​​ജു (മ​​ത്താ​​യി) വി​​ന് പെ​​രു​​ന്പാ​​ന്പി​​ന്‍റെ ക​​ടി​​യേ​​റ്റു. രാ​​ത്രി ഒ​​ന്പ​​തോ​​ടെ അ​​വ​​ർ​​മ ച​​ളു​​വേ​​ലി​​യി​​ലെ റോ​​ഡ​​രി​​കി​​ലെ ഓ​​ട​​യി​​ൽ കി​​ട​​ക്കു​​യാ​​യി​​രു​​ന്ന പെ​​രു​​ന്പാ​​ന്പി​​നെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി വ​​ലി​​യ വീ​​പ്പ​​യി​​ൽ ഇ​​ടു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ വെ​​ള്ളൂ​​ർ പോ​​ലീ​​സ് വ​​നം വ​​കു​​പ്പ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചു.

വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ എ​​ത്തു​​ന്പോ​​ൾ പാ​​ന്പി​​നെ കൈ​​മാ​​റു​​ന്ന​​തി​​നാ​​യി ചാ​​ക്കി​​ൽ ക​​യ​​റ്റു​​ന്ന​​തി​​നി​​ടെ പു​​റ​​ത്ത് ചാ​​ടി​​യ പാ​​ന്പ് പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ അ​​ടി​​യി​​ലൂ​​ടെ ഉ​​ള്ളി​​ലേ​​ക്ക് ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഡീ​​സ​​ൽ ടാ​​ങ്കി​​ന്‍റെ ഇ​​ട​​യി​​ൽ ക​​യ​​റി​​യ പാ​​ന്പ് പി​​ന്നീ​​ട് എ​​ങ്ങോ​​ട്ട് പോ​​യ​​ന്ന​​റി​​യ​​തെ നാ​​ട്ടു​​കാ​​രും പോ​​ലീ​​സും വി​​ഷ​​മി​​ച്ചു. തു​​ട​​ർ​​ന്ന് ജീ​​പ്പ് സ​​ർ​​വീ​​സ് സ്റ്റേ​​ഷ​​നി​​ൽ കൊ​​ണ്ടു​​പോ​​യി ഉ​​യ​​ർ​​ത്തി നോ​​ക്കാ​​നാ​​യി ച​​ളു​​വേ​​ലി​​യി​​ൽ നി​​ന്നും മൂ​​ന്ന് കി​​ലോ​​മീ​​റ്റ​​ർ ഓ​​ടി​​ച്ചു പെ​​രു​​വ​​യി​​ലെ​​ത്തി​​ച്ചു എ​​ൻ​​ജി​​ന്‍റെ ബോ​​ണ​​റ്റ് ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് എ​​ൻ​​ജി​​ന്‍റെ സൈ​​ഡി​​ൽ പെ​​രു​​ന്പാ​​ന്പ് ചു​​റ്റി​​യി​​രി​​ക്കു​​ന്ന​​ത് കാ​​ണു​​ന്ന​​ത്.

തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ഏ​​റേ​​സ​​മ​​യം പ​​രി​​ശ്ര​​മി​​ച്ചി​​ട്ടും പാ​​ന്പി​​നെ പു​​റ​​ത്തെ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഇ​​തി​​നി​​ടെ​​യി​​ൽ വ​​ർ​​ക്ക് ഷോ​​പ്പി​​ലെ ജോ​​ലി​​ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന രാ​​ജീ​​വ്, പ്രി​​ന്‍റോ, ജി​​യേ​​ഷ്, രാ​​ജു​​ലാ​​ൽ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഏ​​റെ നേ​​ര​​ത്തെ പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പാ​​ന്പി​​നെ വ​​ണ്ടി​​ക്കു​​ള്ളി​​ൽ​നി​​ന്നും പു​​റ​​ത്തെ​​ടു​​ത്ത​​ത്. പാ​​ന്പി​​നെ പി​​ടി​​കൂ​​ടാ​​ൻ നാ​​ട്ടു​​കാ​​രും ഇ​​വ​​രോ​​ടൊ​​പ്പം കൂ​​ടി.

Related posts