പെരുമ്പാവൂർ എം​സി റോ​ഡി​ലെ അ​പ​ക​ടം; പ​രി​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു; ആ​ശ​ങ്ക​വേ​ണ്ടെന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

കൊ​ച്ചി: എം​സി റോ​ഡി​ൽ പെ​രു​ന്പാ​വൂ​ർ കാ​രി​ക്കോ​ട് വ​ള​വി​ൽ അഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. പെ​രു​ന്പാ​വൂ​രി​ലെ​യും ആ​ലു​വ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​റി​ക​ളി​ലേ​ക്കു മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ക്ക​ലി​നും വ​ല്ല​ത്തി​നും ഇ​ട​യി​ൽ കാ​രി​ക്കോ​ട് വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.55ന് ​ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രും ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളു​മാ​യ അ​ഞ്ചു യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും ആ​ന്ധ്ര​യി​ൽ​നി​ന്ന് അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​ല​പ്പാ​റ ഫെ​യ​ർ​ഫീ​ൽ​ഡ് എ​സ്റ്റേ​റ്റി​ൽ സ്റ്റീ​ഫ​ന്‍റെ മ​ക​ൻ ജി​നേ​ഷ് (22), സെ​ബി​നി​വാ​രി എ​സ്റ്റേ​റ്റി​ൽ ഹ​രി​യു​ടെ മ​ക​ൻ കി​ര​ണ്‍ (22), ചെ​മ്മ​ണ്ണ് എ​സ്റ്റേ​റ്റി​ൽ റോ​യി​യു​ടെ മ​ക​ൻ ഉ​ണ്ണി (22), ചെ​മ്മ​ണ്ണ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ജെ​റി​ൻ (20), ഡ്രൈ​വ​റും കോ​ഴി​ക്കാ​നം മൂ​ല​യി​ൽ വി​ൽ​സ​ന്‍റെ മ​ക​നു​മാ​യ വി​ജ​യ​ൻ (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ജെ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ജി​ബി​ൻ (24), ചെ​മ്മ​ണ്ണ് എ​സ്റ്റേ​റ്റി​ൽ സോ​മ​രാ​ജി​ന്‍റെ മ​ക​ൻ അ​പ്പു (സു​ജി​ത്-22) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റി​രു​ന്ന​ത്. ജി​ബി​ൻ പെ​രു​ന്പാ​വൂ​ർ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും സു​ജി​ത്ത് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related posts