ദരിദ്രമായ കുടുംബം ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥ! ദുഃഖം താങ്ങാനാവാതെ മനസിന്റെ സമനില തെറ്റി അഞ്ചലില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മാണിക്കിന്റെ ഭാര്യ

കൊ​ല്ലം: അ​ഞ്ച​ലി​ൽ ആ​ൾക്കൂ​ട്ടം മർദിച്ചു കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി മാ​ണി​ക്കി​ന്‍റെ ഭാ​ര്യയെ മാ​ന​സി​ക വി​ഭ്രാ​ന്തി​ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയ്ക്ക് വിധേയയാക്കി. സം​സ്ക്ക​രി​ക്കാ​ൻ ബം​ഗാ​ളി​ൽ എ​ത്തി​ച്ച മാ​ണി​ക്കി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​പ്പോ​ഴാണ് ഭാ​ര്യ​ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടിയത്.

തു​ട​ർ​ന്ന് ഇ​വ​രെ ചി​കി​ത്സ​ക്ക് വി​ധേ​യയാ​ക്കി.​വ​ള​രെ ദ​രി​ദ്ര​മാ​യ കു​ടും​ബ​ം ഇപ്പോൾ ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മാ​ണി​ക്കി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദാ​രി​ദ്ര്യ​വും ദു​രി​ത​വും നി​റ​ഞ്ഞ കു​ടും​ബ ജീ​വി​തം മാ​റ്റാ​ൻ വേ​ണ്ടി ആ​ണ് മാ​ണി ജോ​ലി തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.​

വി​വാ​ഹ​ത്തി​നാ​യി മാ​ണി​ക് ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തി​രു​ന്നു. അ​ത് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ആ​യി.​തി​രി​ച്ചു അ​ട​വ് മു​ട​ങ്ങി​യാ​ൽ ക​യ​റി കി​ട​ക്കാ​നു​ള്ള ഒ​റ്റ മു​റി വീ​ടും 2 സെ​ന്‍റ് വ​സ്തു​വും ന​ഷ്ട​മാ​കും.​ഈ തു​ക എ​ങ്ങ​നെ അ​ട​ച്ചു തീ​ർ​ക്കും എ​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ഇ​നി യാ​തൊ​രു നി​ശ്ച​യ​വു​മി​ല്ല.

ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി​യാ​യ മ​ണി​ക് റോ​യി(50) ആ​ണ് അഞ്ചലിൽ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. വി​ല​യ്ക്ക് വാ​ങ്ങി​കൊ​ണ്ടു​പോ​യ കോ​ഴി​യെ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് സം​ഘം​ചേ​ർ​ന്ന് ചി​ല​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​ധ്യേ​യാ​യി​രു​ന്നു അ​ന്ത്യം.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്തു​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ആ​സി​ഫ്, ശ​ശി​ധ​ര​ക്കു​റു​പ്പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts