മുക്കൂട്ടുതറ: കോഴിക്കൂട്ടിൽ കയറിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കൂട്ടുതറ കൊല്ലമുള കാവുങ്കൽ ഉബൈദിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് വനംവകുപ്പിന്റെ ആർആർടി ടീം പിടിച്ചത്.
ഇന്നലെ രാവിലെ 11ഓടെ 12 അടി നീളമുള്ള പെരുമ്പാമ്പാണ് കോഴിക്കൂട്ടിൽ കയറിയത്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ആർആർടി ടീം സ്ഥലത്തെത്തി പെരുന്പാന്പിനെ പിടികൂടി.