500 രൂ​പ​യ്ക്ക് ആ​റു ലി​റ്റ​ർ ഇനി സ്വപ്നം! ജനരോഷത്തിനു പുല്ലുവില; പ്ര​തി​ഷേ​ധം ക​ന​ക്കു​ന്പോ​ഴും ഇ​ന്ധ​ന​വി​ല ഇന്നും കൂടി

കൊ​ച്ചി: പ്ര​തി​ഷേ​ധം ക​ന​ക്കു​ന്പോ​ഴും കു​തി​ച്ചു​ക​യ​റി ഇ​ന്ധ​ന​വി​ല. ഈ ​മാ​സം ഇ​തു​വ​രെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ർ​ധി​ച്ച​തു ലി​റ്റ​റി​ന് ശ​രാ​ശ​രി മൂ​ന്നു രൂ​പ​യ്ക്കു മു​ക​ളി​ൽ. ഇ​ന്നു മാ​ത്രം പെ​ട്രോ​ളി​ന് 36 പൈ​സ​യും ഡീ​സ​ലി​ന് 25 പൈ​സ​യും വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും 500 രൂ​പ​യ്ക്ക് ആ​റ് ലി​റ്റ​ർ പെ​ട്രോ​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​യി.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31ന് ​കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 80.49 രൂ​പ​യും ഡീ​സ​ൽ വി​ല 74 രൂ​പ​യു​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ല യ​ഥാ​ക്ര​മം 83.64 രൂ​പ​യും 77.48 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് 3.15 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 3.48 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണ് 15 ദി​വ​സ​ത്തി​നി​ടെ​ മാ​ത്രം ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല 85 ക​ട​ന്നു.

85.03 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല. ഡീ​സ​ൽ വി​ല​യാ​ക​ട്ടെ 78.78 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 83.71 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ൽ വി​ല 77.56 ആ​യി ഉ​യ​ർ​ന്നു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​ത്ത് ഇ​ന്ധ​ന വി​ല ഒ​രു രൂ​പ​യ്ക്കു മു​ക​ളി​ൽ​വ​രെ കൂ​ടു​ത​ലാ​ണ്.

Related posts