പെട്രോള്‍, ഡീസല്‍ കത്തുന്നു! ഹർത്താലും കോൺഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലും കോൺഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമായിരുന്നു കൂട്ടിയിരുന്നത്.

തിരുവനന്തപുരത്ത് പെട്രോൾ വില 84.05 രൂപയും ഡീസൽ വില 77. 99 രൂപയുമായി ഉയർന്നപ്പോൾ കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും, ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

Related posts