കാത്തിരുന്ന് കാത്തിരുന്ന് പതിനേഴാം ദിവസം…. ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 രൂപയുമാണ് ഇന്നത്തെ വില.

തുടർച്ചയായ 16 ദിവസത്തെ വിലവർധനയ്ക്കു ശേഷമാണ് ഇന്ധനവില നേരിയ തോതിലെങ്കിലും കുറയുന്നത്.

Related posts