പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ  ഒരേ മുന്നണിയിലെ രണ്ടു സ്ഥാനാർഥികൾ; ഉൾക്കൊള്ളാനാവാതെ വോട്ടർമാർ ; വെട്ടിലായി കോൺഗ്രസ്


കോ​ട്ട​യം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എമ്മിലെ പി.ജെ ജോ​സ​ഫ്, ജോ​സ് കെ.മാണി വി​ഭാ​ഗ​ങ്ങ​ൾ ഒ​രേ മു​ന്ന​ണി​യി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ ശ്ര​മം തു​ട​ങ്ങി​യെങ്കിലും ഫലം കാണുന്നില്ല. ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ പോം​വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്.

അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ജോ​സ​ഫ്, ജോ​സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​ര്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ട് വീ​തം​വ​യ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​രു​പ​ക്ഷ​വും ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യം. കോ​ണ്‍​ഗ്ര​സി​നു വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉൾപ്പെടെയുള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പി.​ജെ. ജോ​സ​ഫും ജോ​സ് കെ. ​മാ​ണി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യെ പാ​ടു​ള്ളൂവെന്നും നേ​തൃ​മാ​റ്റ ക​രാ​റു​ള്ള വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ടി​യ​ന്തര രാ​ജി​യു​ണ്ടാ​ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ട് അ​റി​യി​ച്ചു.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ വി​പി​ൻ തോ​മ​സ് ആ​നി​ക്ക​ൽ ര​ണ്ടി​ല അ​ട​യാ​ള​ത്തി​ലും ജോ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​ർ​ജ് മൈ​ലാ​ടി ഫു​ട്ബോ​ൾ ചി​ഹ്ന​ത്തി​ലും പ്ര​ചാ​ര​ണം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ട​പെ​ട​ൽ. ച​ങ്ങനാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും രാ​മ​പു​രം, ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഏ​ഴി​ട​ത്ത് ക​രാ​റ​നു​സ​രി​ച്ച് സ്ഥാ​ന​മാ​റ്റ​ത്തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കാ​തെ അ​ക​ല​ക്കു​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി ത​ർ​ക്ക​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ൽ 17ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ നാ​ളെ മു​ത​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നു​ക​ളും വി​ളി​ച്ചു​കൂ​ട്ടാ​ൻ ആ​ലോ​ചി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു​സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ൽ​ഡി​ എ​ഫ് സ്വ​ത​ന്ത്ര​നാ​യി ആ​ന്‍റോച്ച​ൻ മൂ​ങ്ങാ​മാ​ക്ക​ൽ ആ​പ്പി​ൾ ചി​ഹ്ന​ത്തി​ലും ബി​ജെ​പി​യി​ലെ ര​ഞ്ജി​ത് താ​മ​ര​യി​ലും മ​ത്സ​രി​ക്കു​ന്നു. ആ​കെ 830 വോ​ട്ടു​ക​ളാ​ണ് പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ലു​ള്ള​ത്.

Related posts