സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു; ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പെ​ട്രോ​ളി​ന് വർധിച്ചത് 8.38 രൂപ


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 8.38 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 8.09 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 44 പൈ​സ​യും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 113.56 പൈ​സ​യും ഡീ​സ​ലി​ന് 100.49 പൈ​സ​യു​മാ​യി.

കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല നൂ​റു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച് 22-നാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. 137 ദി​വ​സ​ത്തേ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യ​ത്.

നി​ല​വി​ല്‍ ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ത് വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന.

Related posts

Leave a Comment