സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു; പെ​ട്രോ​ളി​നു 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 19 പൈ​സ​യു​ടെ​യും വർധന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 19 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​ത്തി​നി​ടെ​മാ​ത്രം പെ​ട്രോ​ളി​നു 1.46 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 1.31 രൂ​പ​യു​മാ​ണു വ​ർ​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​യു​ന്പോ​ഴാ​ണു ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത്.

ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ ബ്രെ​ൻ​ഡ് ക്രൂ​ഡി​ന്‍റെ വി​ല ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴു​ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല 80.07 രൂ​പ​യാ​ണ്. ഡീ​സ​ലി​നാ​ക ട്ടെ ശ​രാ​ശ​രി ലി​റ്റ​റി​നു 73.43 രൂ​പ​യും.ഇ​ന്ന​ലെ​യി​ത് യ​ഥാ​ക്ര​മം 79.87 രൂ​പ​യും 73.24 രൂ​പ​യു​മാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ ശ​രാ​ശ​രി വി​ല 78.83 രൂ​പ​യും ഡീ​സ​ലി​ന് ശ​രാ​ശ​രി 72.27 രൂ​പ​യു​മാ​ണ്.

Related posts