വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദയായി പെരുമാറിയ അമ്പതുകാര​ൻ  അറസ്റ്റിൽ;  വൃദ്ധൻ ബസിൽ കാട്ടിയതിനെക്കുറിച്ച് കണ്ടക്ടർ പറ‍ഞ്ഞതിങ്ങനെ…

പ​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​യാ​ൾ ക​സ്റ്റ​ഡി​യി​ൽ. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​നെ പ​റ​വൂ​ർ ഡി​പ്പോ ജീ​വ​ന​ക്കാ​ർ സ്റ്റാ​ൻ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ജെ​ട്ടി​യി​ൽ​നി​ന്നു പ​റ​വൂ​രി​ലേ​ക്കു വ​രു​ന്ന ബ​സി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​യാ​ളു​ടെ മോ​ശ​മാ​യ പെ​രു​മാ​റ്റം തു​ട​ർ​ന്ന​ത്. വ​നി​താ ക​ണ്ട​ക്ട​റു​ടെ പി​ന്നി​ൽ​നി​ന്നു മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും അ​വ​രു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

ക​സ്റ്റ​ഡി​യി​ലാ​യ​ശേ​ഷം ര​ക്ത​സ​മ്മ​ർ​ദ്ദം വ​ർ​ധി​ച്ച പ്ര​തി​യെ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ട​ക്ട​ർ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​യു​ടെ പേ​രും മ​റ്റും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts