പരാതിയിലെ കള്ളത്തരം പൊളിഞ്ഞതോ‍..! മുളക് പൊടി വിതറി ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടെന്ന് പരാതി നൽകിയ പെ​ട്രോ​ൾ പമ്പ്‌ മാ​നേ​ജർ ക​ട​ലി​ൽ മരിച്ച നിലയിൽ

mungimaranamത​ല​ശേ​രി: രണ്ടരലക്ഷം രൂ​പ പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രാ​തി​പ്പെ​ട്ട പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​രു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി. മാ​ഹി പ​ന്ത​ക്ക​ൽ പ​യ​നി​യ​ർ പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​ർ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ എ​ഫ്സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പൊ​ക്കോ​ട​ൻ വീ​ട്ടി​ൽ ദേ​വ​ദാ​സി​ന്‍റെ (59) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​നു സ​മീ​പ​മു​ള്ള ക​ട​ലി​ലെ പാ​റ​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ദേ​വ​ദാ​സ് ഉ​ച്ച​വ​രെ ഫോ​ണി​ൽ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ബ​ന്ധു​ക്ക​ൾ എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  ‌24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് ടെ​ന്പി​ൾ​ഗേ​റ്റി​നു സ​മീ​പ വ​ച്ചാ​ണ്  മു​ള​കു​പൊ​ടി വി​ത​റി ദേ​വ​ദാ​സി​ന്‍റെ കൈ​യി​ൽ നി​ന്നും പണം ത​ട്ടി​യെ​ടു​ത്ത​ത്.

ത​ല​ശേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​യി​ലേ​ക്ക് അ​ട​യ്ക്കാ​നാ​യി പ​ണ​വു​മാ​യി വ​രി​ക​യാ​യി​രു​ന്നു ദേ​വ​ദാ​സ്. 2,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​ട​യി​ലേ​ക്ക് വീ​ണ  ഇ​യാ​ളെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.  റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളു​ടെ സ​മീ​പ​ത്തു നി​ന്നും 35,000 രൂ​പ തി​രി​ച്ചു കി​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം എ​ട​ക്കാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ മ​ഹേ​ഷ്  ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ഭാ​ര്യ: പ്രീ​ത. മ​ക്ക​ൾ: അ​തു​ൽ, അ​ന​ഘ.

Related posts